Sunday, December 18, 2011

ആമുഖം ...

മനസിനെ വളരെ നാളുകളായി അലട്ടിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്, എല്ലാവരിലും ഒരു എഴുത്തുകാരന്‍ ഒളിഞ്ഞു കിടപ്പില്ലേ? അതോ ലോകത്തില്‍ കുറച്ചു പേര്‍ മാത്രം ഭാവനകളുമായി പിറക്കുന്നതാണോ?
നമ്മള്‍ ക്കെല്ലാവര്‍ക്കും സമയം കിട്ടിയാല്‍ എഴുതാന്‍ പറ്റുമോ, തകഴിയുടെ കയര്‍ വായിച്ചപ്പോഴും, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ കൂടിയും , രണ്ടാം ഊഴത്തിലൂടെയും കൂടി യാത്ര ചെയ്തപ്പോഴും എന്തിനധികം , അരുധതി റോയ് യുടെ ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്‌ വായിക്കാന്‍ ശ്രമിച്ചപ്പോഴും മനസ്സില്‍ ഒരു വല്ലാത്ത തിക്കുമുട്ടെല്‍ , ഇങ്ങനെയൊക്കെ എഴുതാന്‍ സമയമുണ്ടെങ്കില്‍ ആര്‍ക്കും പറ്റില്ലേ? അങ്ങനെ പറയുന്നത് അഹങ്കരമാകുമല്ലേ?എന്നാല്‍ ഒരു കുറച്ചു മാറ്റം വരുത്താം. നല്ല നിരീക്ഷണശക്തിയും , മലയാളത്തില്‍ നല്ല അറിവും, പിന്നെ ധാരാളം സമയവും , ഇത്രയും ആയിക്കോട്ടെ ചേരുവകള്‍ .ഭാവനയൊക്കെ വഴിയെ വന്നോളും അല്ലെ. പിന്നെ എന്തുകൊണ്ടാണ് ഇതൊക്കെയുള്ളവരെല്ലാം എഴുത്തുകാര്‍ ആകാത്തത്?  ഇതു ഒന്നും ഇല്ലാത്ത എനിക്ക് എങനെ എഴുതാൻ പറ്റും .അതിനായിരിക്കും ഈ താല്പര്യം , താല്പര്യം എന്ന് പറയുന്നത്. തിരക്കുപിടിച്ച ഈ ജീവിതത്തിനിടയില്‍ വീണുകിട്ടായ ഈ കുറച്ചു സമയം ടിവിചാനലുകള്‍ക്ക് വിട്ടുകൊടുക്കാതെ , എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാന്‍ കാണിക്കുന്ന ഈ ധീരത . അമ്പടാ, കിട്ടിപ്പോയി, കിട്ടിപ്പോയി, അങ്ങനെ ഒരു കഥാകാരിയുടെ പിറവി എവിടെ തുടങ്ങുന്നു.പിന്നെ ഈ പേര്  " വാഴപറമ്പ് " , അതെ ഞാന്‍ എന്നും വാഴപറബിലെ  രാജിമോളായിരുന്നു.എന്നെ ഞാനാക്കിയ എന്റെ വീട് . 
നന്ദി ആരോട് ഞാന് ചൊല്ലേണ്ടു , ഈ അവതാരത്തിന് പാതിമെയ്‌ പകുത്തെടുത്ത അച്ഛനോടും, അമ്മയോടുമോ? അതോ എന്റെ പിറവിക്കു മാത്രം സഹായിക്കുകയുള്ളൂ എന്ന് നിര്‍ബദ്ധം പിടിച്ചു, എനിക്ക് മുന്പെയും , പിന്പെയും ഉടലെടുത്ത ജീവനുകളെ നിഷ്കരുണം നശിപ്പിച്ചു കളഞ്ഞു , ഇനി ഇവിടെ ജീവന്റെ കുരിപ്പ് സാധ്യമല്ല എന്ന് പ്രഖ്യാപിച്ച അമ്മയുടെ ഗര്ഭാപാത്രതിനോ, അതോ തീയില്‍ ക്കുരുത്തത് വെയിലത്ത്‌ വാടില്ല എന്നെന്നെ പഠിപ്പിച്ച കുട്ടനാട്ടിലെ കുട്ടികാലത്തിനോ? നാല്‍പ്പതു വരഷങ്ങള്‍ എന്നെ കാത്തുസൂക്ഷിച്ച , എന്നെ ഞാനക്കാനായി അനുഭവങ്ങളുടെ ഒരായിരം കലവറ തുറന്നു തന്ന ദൈവത്തിനാകട്ടെ എല്ലാ നന്ദിയും....

No comments:

Post a Comment