അലസമായ ഒരു സായാന്ഹത്തില്‍ വെറുതെ മനസിലേക്ക് വന്ന ഒരു ചോദ്യം . പിന്നെ സന്തോഷമില്ലാതെ , ലോകത്തിലെ സ്വര്‍ഗത്തിന്റെ മറുവാക്കായ അമേരിക്കയില്‍ ഇരുന്നു സന്തോഷമില്ല എന്ന് പറഞ്ഞാല്‍ അത് അഹങ്കാരമാവില്ലേ. എന്തൊക്കെ നേടിയാലും നഷ്ടപ്പെട്ടതിനെ ഓര്‍ത്തു തേങ്ങുന്ന മനസിന്റെ പ്രഹേളിത ഒരു പിടികിട്ടാപുള്ളിയായി നില്‍ക്കുന്നു . നാടിന്റെ നന്മ തേടി, നാട്ടിലേക്ക് മടങ്ങിയ കൂട്ടുകാരുടെ ജീവിതം വല്ലാതെ കൊതിപ്പിക്കുന്നു. വയസു നാല്‍പ്പതു കളിലേക്ക് കടക്കുമ്പോഴാണ് ഈ വക വീണ്ടു വിചാരങ്ങള്‍ ഉണ്ടാകുന്നതു എന്ന് തോന്നുന്നു. ഒരു സാധാരണ അമേരിക്കന്‍ മലയാളിയുടെ ജീവിതം നാട്ടിലെ കൂട്ടുകാര്‍ക്കു വേണ്ടി ഒന്ന് കുത്തിക്കുറി ക്കാമെന്ന് വിചാരിച്ചു.
തുടക്കം പല വിധത്തിലാണ്. കല്യാണം കഴിച്ചു പുതുമോടിയില്‍ ചെക്കനോടൊപ്പം വന്നിറങ്ങുന്ന പെണ്‍ കുട്ടി,കൈക്കുഞ്ഞുമായി ഏഴാം കടല് കടന്നവര്‍, സ്കൂളില്‍ പഠിക്കുന്ന കുട്ടികളുമായി ബന്ധുക്കാരുടെ സഹായത്താല്‍ ഗ്രീന്‍ കാര്ടോടെ സ്വപ്നഭൂമിയില്‍ എത്തിയവര്‍. ഇവരുടെയെല്ലാം ജീവിതങ്ങള്‍ നിരീക്ഷിക്കാന്‍ നല്ല രസമാണ്.
ഇതിലെ ആദ്യ വിഭാഗം ഒരു അടിപൊളി ജീവിതത്തിലേക്ക് വീഴുന്നു. വാരാധ്യങ്ങളില്‍ കറക്കവും, ഫോട്ടോ എടുപ്പും , വെളിയില്‍ നിന്നും ആഹാരം അങ്ങിനെ, അങ്ങിനെ പോകുന്നവര്‍. പിന്നെ വണ്ടി ഓടിക്കാന്‍ ഒരു ലൈസന്‍സ് ,തുടര്‍ന്ന് പഠിക്കാനുള്ള തന്ത്രപ്പാട് . എങ്ങനെയും ജോലി നേടുക എന്നുള്ള ആഗ്രഹം . ജോലി കിട്ടിക്കഴിഞ്ഞാല്‍ , പിന്നെ ഒരു വീട് വാങ്ങണം , കുട്ടികളെക്കുരിച്ചലോചിക്കാന്‍ സമയമായി. നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന അമ്മമാര്‍ക്ക് പണിയായി.പിന്നെ കുട്ടികളും , നാട്ടില്‍ നിന്നും വന്ന അമ്മമാരും , ജോലിയുമോക്കെയായി ഒരു സര്കുസ് .നേരെ മറിച്ചു കൈക്കുഞ്ഞുമായി വന്നവര്‍ ജീവിതം ആസ്വദിക്കുന്ന കാലമാണിത്. അവര് തന്നെ ഇങ്ങോട്ട് വന്നിറങ്ങിയതെ ഉള്ളു. അതുകൊണ്ട് നാട്ടില്‍ നിന്നും അമ്മയെ വരുത്തിയിട്ട് പഠിക്കാന്‍ പോകാമെന്ന വ്യാമോഹമൊന്നുമില്ല കുട്ടികള്‍ പള്ളിക്കുടത്തില് പോകുന്നത് വരെ സ്വസ്ഥം ഗ്രിഹഭരണം. ശനിയാഴച്ചകളില്‍ പുറത്തുപോകാന്‍ ആഗ്രഹിക്കുന്ന ഭാര്യയും, വീട്ടില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്ന ഭര്‍ത്താവും , അവര്‍ക്കിടയിലെ പൊട്ടിത്തെറികള്‍ അങ്ങനെ അങ്ങനെ പോകുന്നു ജീവിതം. കുട്ടികള്‍ വളര്‍ന്നാലും കുറേപ്പേര്‍ വീട്ടമ്മമാരായി ഒതുങ്ങുമ്പോള്‍, കുറേപ്പേര്‍ പഠനവും ജോല്ലിയുമോക്കെയായി തിരക്കിലാകുന്നു. പിന്നെ ഇവരും ആദ്യത്തെ കൂട്ടരോടൊപ്പം ചേരുന്നു. സ്വന്ധമായി ഒരു വീട് സ്വപ്നമാകുന്നു. രണ്ടു കൈവഴിയായി ഒഴുകിയ പുഴ ഒരുമിച്ചു ഒരാറില്‍ വന്നു ചേര്‍ന്ന പോലെ. നാട്ടിലുല്ലെതെല്ലാം ഉപേക്ഷിച്ചു ഗ്രീന്‍ കാര്‍ഡുമായി ബന്ധുക്കാരുടെ സഹായത്തോടെ എത്തിയവരുടെ കഥ വേറൊരു വഴിത്തിരിവിലാണ്. കുട്ടികളുടെ ഭാവി ആണ് അവരുടെ എല്ലാം . കിട്ടിയ ജോലികളെടുത്തു അവര്‍ കുഞ്ഞുങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുന്നു. അവരും അവസാനം നെടുമുടിക്കടുത്തുള്ള മൂന്ന്‍ ആറ്റിന്‍ മുഖം പോലെ പഴയ ആറ്റില്‍ വന്നു ചേരുന്നു. അങ്ങനെ മൂന്ന് ആറുകളില്‍ ഒന്നിച്ചു ഒരുമിച്ചങ്ങനെ ഒഴുകുകയാണീ അമേരിക്കന്‍ മലയാളി ജീവിതം .
പുറകോട്ടു തിരിഞ്ഞു നോക്കുമ്പോള്‍ തിരുത്താനായി ഒത്തിരി കാര്യങ്ങള്‍ ഉണ്ട്. അച്ഛനെയും , അമ്മയെയും എല്ലാ വര്‍ഷവും പോയി കാണേണ്ടതായിരുന്നു. അവര്‍ യാത്രപറഞ്ഞു പോയിക്കഴിഞ്ഞിട്ടു അത് പറഞ്ഞിട്ട് കാര്യമുണ്ടോ? പക്ഷെ മലയാളം അറിയാത്ത , നാട് വെറുപ്പുള്ള മക്കളെയും കൊണ്ട് നാട്ടില്‍ പോയാല്‍ കേറി കിടക്കാന്‍ ഒരു വീടില്ല, എന്തിന്നാണ് തിരക്ക് പിടിച്ച ബന്ധു ക്കാരുടെ ജീവിതത്തിലേക്ക് ഒരു കട്ടുറുമ്പ് പോലെ ഇത്രയും കാശു മുടക്കി കടന്നു ചെല്ലുന്നത് .നേരത്തെ തന്നെ വ്യായാമത്തിനും , സൌധര്യ സംരക്ഷണത്തിനുമൊക്കെ സമയം കണ്ടെത്തേണ്ടതായിരുന്നു. എന്തെങ്കിലും വ്യതിസ്തമായി നേരത്തെ തന്നെ ചെയ്യേണ്ടതായിരുന്നു. ജീവിതം എത്ര ആവര്‍ത്തന വിരസമാണ്. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല എന്നപോലെയായി ജീവിത പങ്കാളി .പഴഞ്ചന്‍ മനസുമായി സ്നേഹം മുഴുവന്‍ ഉള്ളിലൊതുക്കി തൊട്ടതിനും പിടിച്ചതിനുമൊക്കെ പൊട്ടിത്തെറിക്കുന്ന ഗ്രിഹനായകന്‍. അമേരിക്കകാരെ പ്പോലെ സ്നേഹം വിളിച്ചറിയിക്കുന്ന അത്ഭുതസമ്മാനങ്ങള്‍ പിറന്നാളിനും , വിവാഹ വാര്‍ഷികത്തിനും തരൂ എന്ന് പറഞ്ഞു മുറവിളികൂട്ടുന്ന ഗ്രിഹനായിക. ഇവരുടെയൊക്കെ ഇടയില്‍ സ്വന്തമായ ഒരു സംസ്കരമുണ്ടാകാന്‍ തത്രപ്പെടുന്ന കുട്ടികള്‍.
മുന്‍പോട്ടു നോക്കിയാലോ ,ഒരു ലക്ഷ്യവും കാണുനില്ല. കുറച്ചുകൂടി കഴിയുമ്പോള്‍ വല്ലപ്പോഴും വിരുന്നുകാരായി വീട്ടിലെത്തുന്ന മക്കള്‍. അതുപോലെ തന്നെ വല്ലപ്പഴും വിരുന്നു കാരായി കേരളത്തില്‍ പോകുന്ന നമ്മള്‍. മാതാപിതാക്കളുടെ കാലം കഴിഞ്ഞാല്‍ പിന്നെ എന്തിനു പോകണം അവിടെയ്ക്ക്. അമേരിക്കയില്‍ വന്നു ധാരാളം പണം ഉണ്ടാക്കി, മക്കളെ പഠിപ്പിച്ചു വലിയ വലിയ ആളുകളാക്കി, അവസാനം ഭാര്യ മരിച്ചു, ഒരു അനാഥനെ പോലെ കേരളത്തിലെ ഒരു മോര്‍ച്ചറിയില്‍ നിര്‍ജീവമായി കിടന്ന ബന്ധുവിന്റെ ജീവിതം എന്താണ് പഠിപ്പിച്ചത്.നാട്ടിലേക്ക് താമസം മാറ്റുന്ന ഒരു കൂട്ടുകാരി കാരണം പറഞ്ഞത് "എന്തായാലും വയസു കാലത്ത് നാട്ടില്‍ പോകണമെന്നാണ് ആഗ്രഹം. പക്ഷെ ഇപ്പോഴേ പോയി നാട്ടുകാരുമായി ഒരു ബന്ധം ഉണ്ടാക്കിയെല്ലെങ്കില്‍ വയസു കാലത്ത് ആരും കാണില്ല". അപ്പോള്‍ കുട്ടികളുടെ പഠിത്തമോ? ഞാന്‍ മറു ചോധ്യമെറിഞ്ഞു . "അവിടയുള്ള കുട്ടികളും പഠിക്കുകയല്ലേ".നല്ല ആത്മ വിശ്വാസമുള്ള ഉത്തരം. എല്ലാ ഭാവുകങ്ങളും നേരുന്നു കൂടുകാരി നിനക്ക്.ദേശാടന പക്ഷികളെ പ്പോലെ കാടാര് മാസവും നാടാര് മാസവുമായി നടക്കുന്നു വേറെ ചിലര്‍. ഏതു ശരി , ഏതു തെറ്റെന്നറിയില്ല . ചുമ്മാ അങ്ങ് കാലത്തിനൊപ്പം ഒഴുകുമ്പോള്‍ സ്ഥിരതയുള്ളത് ചിലതുമാത്രം . നമ്മുടെ പ്രിയപ്പെട്ട കൂടുകാരും പിന്നെ എന്നും തല്ലുകൂടിക്കൊണ്ടിരിക്കുന്ന ആ ജീവിത പങ്കാളിയും , പിന്നെ നമ്മളെ പോന്നു പോലെ നോക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന നമ്മുടെ മക്കളും.
ഒരുമിച്ചു ഇരുന്നു വാട്ടിയ ഇലയില്‍ പോതിചോര് കഴിക്കണമെന്ന് ആഗ്രഹിക്കുന്ന കൂട്ടുകാരെ കിട്ടിയ ആ സന്തോഷം , അത് പകര്‍ന്നു തരുന്ന പ്രിയപ്പെട്ട കൂടുകാര്‍ ഉള്ള നാട് . അത് അമേരിക്കയായ്ലും ആലപ്പുഴയായാലും ഒരുപോലെ സന്തോഷം തരുന്നു. അതെ, നമ്മള്‍ സന്തുഷ്ടരാണ് , നേരിട്ട് കാണുമ്പോള്‍ അത് എവിടെ വെച്ചാണെങ്കിലും ഒരു പുഞ്ചിരി പങ്കുവയ്ക്കാന്‍ മറക്കല്ലേ.നമ്മള്‍ സന്തുഷ്ട്ടരാനെന്നു ഉറപ്പിക്കുന്ന ആ പുഞ്ചിരി .പിന്നെ ഒരു വലിയ വിഭാഗത്തെ ഞാന്‍ വിട്ടു പോയി . അമ്മയും അച്ഛനും സഹോദരങ്ങളും എല്ലാവരും ഇവിടെയായിട്ടുള്ള ഒരു വലിയ കൂട്ടം. അവരായിരിക്കണം ഏറ്റവും സന്തോഷമുള്ളവര്‍. അവരെ ഞാന്‍ ഭാഗ്യവാന്‍ മാര്‍ എന്ന് വിളിച്ചോട്ടെ. നിങ്ങളുടെ ആ വലിയ കൂട്ട് കുടുംബത്തിലേക്ക് ഞങ്ങളെക്കുടി കൂടുമല്ലോ അല്ലേ ?
രാജി മേനോന്‍
ഒരുമിച്ചു ഇരുന്നു വാട്ടിയ ഇലയില്‍ പോതിചോര് കഴിക്കണമെന്ന് ആഗ്രഹിക്കുന്ന കൂട്ടുകാരെ കിട്ടിയ ആ സന്തോഷം , അത് പകര്‍ന്നു തരുന്ന പ്രിയപ്പെട്ട കൂടുകാര്‍ ഉള്ള നാട് . അത് അമേരിക്കയായ്ലും ആലപ്പുഴയായാലും ഒരുപോലെ സന്തോഷം തരുന്നു. അതെ, നമ്മള്‍ സന്തുഷ്ടരാണ് , നേരിട്ട് കാണുമ്പോള്‍ അത് എവിടെ വെച്ചാണെങ്കിലും ഒരു പുഞ്ചിരി പങ്കുവയ്ക്കാന്‍ മറക്കല്ലേ.നമ്മള്‍ സന്തുഷ്ട്ടരാനെന്നു ഉറപ്പിക്കുന്ന ആ പുഞ്ചിരി .പിന്നെ ഒരു വലിയ വിഭാഗത്തെ ഞാന്‍ വിട്ടു പോയി . അമ്മയും അച്ഛനും സഹോദരങ്ങളും എല്ലാവരും ഇവിടെയായിട്ടുള്ള ഒരു വലിയ കൂട്ടം. അവരായിരിക്കണം ഏറ്റവും സന്തോഷമുള്ളവര്‍. അവരെ ഞാന്‍ ഭാഗ്യവാന്‍ മാര്‍ എന്ന് വിളിച്ചോട്ടെ. നിങ്ങളുടെ ആ വലിയ കൂട്ട് കുടുംബത്തിലേക്ക് ഞങ്ങളെക്കുടി കൂടുമല്ലോ അല്ലേ ?
രാജി മേനോന്‍
Enjoyed reading! Beautifully written & so well expressed ...
ReplyDeleteRadhika Rajagopal
very true! Nicely written, Raji. Enjoyed reading!
ReplyDeletethanks Radhika ,Vinaya
ReplyDeleteKalakki teacherae,,poratte poratte.. "Vaiki vanna vasantham" !!!!
ReplyDeleteവാട്ടിയ ഇലയില്‍ പോതിച്ചൊരു കഴിക്കുന്ന സന്തോഷം!!! നന്ദി രാജിചേച്ചിയെ .... സന്തോഷം ട്ടോ.
ReplyDelete