പള്ളാത്തുരുത്തി ആറു മനോഹരമാണ്. ഇതിന്റെ മനോഹാരിത മനസ്സില്‍ പതിഞ്ഞിട്ടില്ല. പറയുന്ന പൈസ കൊടുത്തു ഹൌസ് ബോട്ടെടുത്ത് , വിശ്രമ വിനോദ യാത്ര നടത്തേണ്ടി വന്നു, അതിന്റെ മനോഹാരിത മനസിലാക്കാന്‍ . കാശ് ഒരു വസ്തുവില്‍ ഉണ്ടാക്കുന്ന വാല്യൂ ആദ്യമായി പഠിപ്പിച്ച അധ്യാപകനും കൂടെ ആ യാത്രയില്‍ ഉണ്ടായിരുന്നത് എന്നുള്ളത് വിധിയുടെ മറ്റൊരു തമാശ .പള്ളാത്തുരുത്തി ആറിലെ ആദ്യത്തെ ജെട്ടിയാണ് , കുപ്പപ്പുറം. എന്റെ വീടിന്റെ അക്കരെയുള്ള വീട്ടിലെ രതിയും വേണുവും പെട്ടെന്നങ്ങ് ഒരു വര്‍ഷം കുപ്പപ്പുറം പള്ളിക്കുടത്തില്‍ പോയി ചേര്‍ന്നു. അവര്‍ എന്നും അക്കരേക്കുടി പോകുമ്പോള്‍ ഇക്കരെ നില്ക്കുന്ന എട്ടുവയസുകാരിയോടമ്മ പറയും അവരങ്ങ് കുപ്പപ്പുരത്തിന് പോവുകാണെന്ന്. എന്റെ മനസ്സില്‍ കുപ്പപ്പുറം വലിയ ഒരു സംഭവം ആകുന്നതങ്ങനെയാണ്. പല ജെട്ടികളുടെയും പേരുകള്‍ മറന്നു തുടങ്ങി . കുപ്പപ്പുറം ജെട്ടിയില്‍ നിന്നും വിട്ട ബോട്ട് ഒരു ഷാപ്പുള്ള ജെട്ടിയ്ലാണ് അടുത്തതായി എത്തുന്നത്. എന്റെ കള്ള് മോഷണത്തിന്റെ കഥ ഇപ്പോള്‍ പറയാം. ഞാന്‍ നേരത്തെ പറഞ്ഞ രതിയുടെയും , വേണുവിന്റെയുമൊക്കെ ചേട്ടനായിരുന്നു ഞങ്ങളുടെ നാട്ടിലെ പ്രധാന ചെത്ത് കാരന് .ഇന്നത്തെ കാലത്തെ കോളേജിലെ ചെത്ത് കാരന് അല്ല കേട്ടോ. ഇതാണ് ശ രിക്കുമുള്ള ചെത്തുകാര് . തെങ്ങില്‍ നിന്നും കള്ള് എടുക്കുന്നതിനു കള്ള് ചെത്തുക എന്നാണു പറയുന്നത്. തെങ്ങിന്റെ പുതിയ പൂക്കുലയില് ഒരു പ്രത്യേക രീതിയില്‍ ചെത്തി , ചെത്തി , വെച്ചിട്ട് അതില്‍ നിന്നും ഊറി വരുന്ന മധുരക്കള്ള് ചെത്ത്കാര് അവരുടെ കുടത്തില്‍ ശേഖരിക്കും. അരയില്‍ ഉറപ്പിച്ചു കെട്ടിയ മാട്ടവുമായി, അവര്‍ വളരെ അനായാസമായി തെങ്ങില്‍ കയറുന്നത് കാണാന്‍ തന്നെ ഒരു രസമാണ്. പിന്നെ അവര്‍ താളത്തില്‍ കൊട്ടും . മുകളില്‍ നടക്കുന്ന ആ പ്രതിഭാസം എന്താണെന്നറിയില്ല . മാട്ടത്തില്‍ നിറയെ മധുര കള്ളുമായി താഴെ എത്തുന്നതാണ് പിന്നെ കാണുന്നത് . അന്നൊക്കെ ഹിന്ദുക്കളുടെ വീട്ടിലെ പ്രധാന പ്രഭാത ഭക്ഷണം ദോശയും ഇഡ്ഡലിയുമാണ് . അടുത്തുള്ള ക്രിസ്ത്യാനി വീടുകളിളില്‍ നിന്നും ഉയരുന്ന അപ്പത്തിന്റെയും , കോഴി ക്കറിയുടെയും മണമടിച്ചു സഹികെട്ട് അമ്മയെ ശല്യ പ്പെടുത്തുന്നത് ഒരു പരുധിയില്‍ കൂടുതല്‍ ആകുമ്പോള്‍ അമ്മ പതുക്കെ അപ്പത്തിനും മുട്ടക്കറിക്കുമുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. അപ്പത്തിനു ഇന്നത്തെ പ്പോലെ യീസ്റ്റ് ഉപയോഗിക്കുന്ന പരുപാടിയോന്നുമില്ല.അതിനായി തലേ ദിവസമേ വിശ്വംഭരന്റെ കൈയ്യില്‍ നിന്നും മധുരക്കളു വാങ്ങി വെക്കും. തെങ്ങില്‍ നിന്നും നേരേ എടുത്ത മധുരക്കള്ള് .ഷാപ്പിലെത്തി മായങ്ങളൊന്നും ചേരാത്ത കള്ള്. അതില്‍ നിന്നും ഒരു സ്പൂണ്‍ സ്വാദ് നോക്കാന്‍ കിട്ടും. പക്ഷെ അതിന്റെ സ്വാദ് വല്ലാതങ്ങ് പിടിച്ചു പോയി. അമ്മ അറിയാതെ അത് കട്ട് കുടിച്ചിട്ട് , അതില്‍ വെള്ളമൊഴിച്ച് വെക്കലായി മകളുടെ പരുപാടി.അതെന്റെ ആദ്യത്തെയും അവസാനത്തെയും വെള്ളമടിയായിരുന്നു, എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ് അല്ലെ.സത്യം വിചിത്രം.
നമുക്ക് കള്ളുഷാപ്പിന്റെ അടുത്തുനിന്നും ബോട്ട് പതുക്കെ പള്ളാത്തുരുത്തി ജെട്ടിയിലെക്കടുപ്പിക്കാം. ചായക്കടയിലെ കണ്ണാടി അലമാരിയില്‍ നിരത്തി വെച്ച ബോണ്ടയും , ഏത്തക്ക അപ്പവും ഒക്കെ നമ്മളെ നോക്കി ചിരിക്കുന്നു. കുട്ടനാട്ടില്‍ അന്നൊക്കെ ആദ്യമായി മുസ്ലിം സമുദായത്തില്‍ പെട്ടവരെ കാണുന്ന സ്ഥലമാണിത്. പുന്നപ്രയില്‍ കണ്ട തലയില്‍ തട്ടമിട്ടവരെ ബോട്ടിലിരുന്നു വീണ്ടും കാണുമ്പോള്‍ ഞാന്‍ അത്ഭുത പെടാരുണ്ടായിരുന്നു.തലയില്‍ തട്ട്മിട്ടവരെല്ലാം പുന്നപ്രയിലുള്ള നബീസുമ്മയും, ബീവതുമ്മയും, ഒക്കെയെന്നു ധരിച്ച എന്റെ അറില്ലായ്മ , അല്ലാതെന്തു പറയാന്‍.കുട്ടനാട്ടില്‍ നിന്നും വരുമ്പോള്‍ ആദ്യമായി ഒരു പട്ടണ ലക്ഷണമുള്ള സ്ഥലമായിരുന്നു പള്ളതുരുത്തി ജെട്ടി.ചിലപ്പോഴൊക്കെ പള്ളാത്തുരുത്തി ആറ്റില്‍ ധാരാളം പോള നിറഞ്ഞു കിടക്കും. പിങ്ക് കലര്‍ന്ന വയാലെറ്റ് നിറമുള്ള പോളപ്പൂക്കള്‍ . ഞാന്‍ ഒരിക്കലും അതൊന്നും ആസ്വധിച്ചിട്ടില്ല . ഞാനെന്നല്ല കുട്ടനാട്ട് കാര്‍ ആരെങ്കിലും അതൊക്കെ അസ്വധിചിട്ടുണ്ടോ എന്നറിയില്ല . പോള ബോട്ടിന്റെ ഇന്ജന്റെ ഇടയില്‍ കയറി ബോട്ട് നിന്ന് പോകും , അപ്പോള്‍ ബോട്ട് ജീവനക്കാര്‍ ഇറങ്ങി അത് വൃതിയാകി വീണ്ടും ബോട്ട് പ്രവര്‍ത്തന യോഗ്യമാക്കും. യാത്ര മുടക്കിയത്തിനു ഞങ്ങളൊക്കെ മനം നൊന്തു പര്യാകിയിരുന്ന ആ പോള പൂക്കളെ , ഇന്ന് നിങ്ങള്‍ വോ ,എന്ത് ഭംഗി എന്ന് പ്രകീര്‍ത്തിക്കുന്നു. പോള പൂക്കള്‍ക്കും അവരുടേതായാ ഒരു കാലം ഉണ്ടല്ലേ ?
ശാസ്ത്രത്തിന്റെ വളര്‍ച്ച മൂലം ഞാന്‍ പുതിയ ഒരു സാഹിത്യ ശാഖ പരീക്ഷികട്ടെ.വായനക്കാരെയും കൂടി കഥാപാത്രങ്ങലാക്കുന്ന ഒരു എഴുത്ത് രീതി.ഞാന്‍ സാഹിത്യം എഴുതാന്‍ ശ്രമിക്കുകയാണ്. അല്ലെങ്കില്‍ സാഹിത്യം ഒരു പാഠഭാഗമായി പഠിച്ച എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ഇന്ദു എന്നെ വഴക്ക് പറയും .എന്നിലെ ഒരു സ്പാര്‍ക്ക് കണ്ടെത്തിയ അവള് ആ സ്പാര്ക്കിലിട്ടെന്നെ ച്ചുട്ടുകരിക്കാനും മടിക്കില്ല. പക്ഷെ ജീവിതയാത്രയെ പച്ചയോടെ പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ സാഹിത്യതിനെന്തു പ്രസക്തി. അങ്ക വ്യകല്യം പറ്റിയ കുഞ്ഞിനെ ഗര്‍ഭ പത്രത്തില്‍ വെച്ച് നശിപ്പിച്ചു കളയാന്‍ മാര്‍ഗങ്ങളുണ്ടായിട്ടും, അത് ചെയ്യാതെ ,പ്രസവിച്ചു വളര്‍ത്താന്‍ ഒരമ്മ ആഗ്രഹിക്കുന്ന ചാപല്യമായി നീ ഇതിനെ കണക്കാക്കുമല്ലോ .നീ പറഞ്ഞ ആ അടക്കവും ഒതുക്കവും സാഹിത്യ ഭംഗിയും ഒന്നും എനിക്ക് വരുന്നില്ല.അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ് എന്റെ അടുത്തിരിപ്പുണ്ട്. അത് വായിച്ചിട്ട് അതുപോലെ എഴുതാനൊക്കെ ഇനി അടുത്ത ജന്മത്തില് ശ്രമിക്കാം.പക്ഷെ അത് വായിച്ചിട്ട് ഇതെന്തു കുന്തമാണെന്ന് അടക്കം പറഞ്ഞത് ഞാനും പ്രിയസഖി ഉഷ ചേച്ചിയും കൂടി ആണെന്നുള്ളത് മറ്റൊരു രഹസ്യം . ഇതാ പഴയ രാജലക്ഷ്മി വി .കെയാണ് , ഒന്നും മറക്കാന്‍ കഴിയാത്ത രാജി . വായില്‍ വരുന്നതെന്തും ആലോചിക്കാതെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്ന പെണ്‍കുട്ടി. ഈ കുറുപ്പ് കളിലൂടെ ഞാന്‍ എന്നെ ഞാനാക്കിയ ഭൂതകാലം തേടുന്നു. സാഹിത്യം എന്തെന്നറിയാത്ത , ഒന്നും വായിക്കാത്ത ഞാന്‍ സ്വന്തം നാടിനെയും അവിടത്തെ നന്മ നിറഞ്ഞ എന്റെ നാടുകാരെയും, ലോകത്തിലെ എല്ലാ മലയാളികളികല്ല്ക്കും പരിചയപ്പെടുത്തി കൊടുക്കുന്നു. അത്രേയുള്ളൂ. സുമയും , അനുവും അവര്‍ കാണാത്ത കുട്ടനാട് എന്റെ വരികളിലൂടെ കാണുന്നു. ഉമയും, ജീമോളുമൊക്കെ പഴയ കാലങ്ങളിലേക്ക് തിരിച്ചു പോകുന്നു. കുട്ടമഗലതിന്റെ പൊന്നോമന പുത്രന് ബിജു മറുനാട്ടില്‍ ഇരുന്നു താളത്തില്‍ വള്ളപാട്ട് പാടുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത മഹേദ്രലാല് അതിഷ്ട്ടപ്പെടുന്നു. രെഷ്മിയും, പ്രിയയും, ജയയും ,പിന്നെ കുറച്ചു കൂട്ടുകാരും ഒക്കെ അടുത്ത ലക്കത്തിനായി കാതിരിക്കുന്നു. മറ്റൊരു കൂട്ടുകാരി പറഞ്ഞു, ചെറിയ ഒരു അസുയ തോന്നുന്നു എന്ന്. സന്തോഷ് പന്റിട്ടിനെ മനസ്സില്‍ ധ്യാനിച്ച് ഒരു കാച്ചു കാച്ചു , കൂട്ടുകാരി ഉഗ്രന്‍ സാഹിത്യം വരും.
എന്റെ കളിക്കൂട്ടുകാരെ മുഴുവനും വീണ്ടും കണ്ടെത്താമെന്ന ഒരു വലിയ സ്വപ്നവും ഇതിന്റെ പിന്നിലുണ്ട്. നമ്മുടെ വള്ളം പള്ളാത്തുരുത്തി ആറ് കഴിഞ്ഞുള്ള ആ ഇടതോട്ടിലേക്ക് കയറുമ്പോള്‍ ഞാന്‍ എന്റെ ആദ്യത്തെ കൂട്ട് കാരിയെ തേടട്ടെ. ഇനി അങ്ങോട്ടുള്ള മിക്കവാറം എല്ലാ ബോട്ട് ജെട്ടികളിലും നമുക്കൊരുമിച്ചാ കൂട്ടുകാരെ തേടാം .നാലാം ക്ലാസ്സില്‍ മഠത്തില്‍ സ്ചൂളിലെതിയപ്പോള് കിട്ടിയ കൂട്ടാണ് സുജിമോള്‍ .സി. എസ് . മഠം വഴിയാണ് നമ്മുടെ വള്ളം പോകാന്‍ പോകുന്നത്. എത്ര കുറുപ്പുകള്‍ എഴുതിയാലും തീരാതവിധം കഥകള്ലുള്ള മഠം സ്കൂള്‍.അവിടെ എത്തുന്നതിനു മുമ്പ് സ്വാമിയുടെ ചിറ ജെട്ടിയില്‍ എനിക്ക് നഷ്ടപ്പെട്ട സുജിമോളെ തേടാം .ജെട്ടിയില്‍ തന്നെ യായിരുന്നു സുജിമോളുടെ വീട്. വലിയ ഓട്ടക്കാരിയും, പഠിതക്കാരിയും ഒക്കെ ആയിരുന്നു അവള്. അവധി ദിവസങ്ങളില്‍ ആലപ്പുഴക്ക് പോകുമ്പോള്‍ എവിടെ എത്തുമ്പോള്‍ പ്രതീക്ഷയോടെ നോക്കും , സുജിമോളെ നോക്കി ഒരു ടാറ്റാ പറയാന്‍. മിക്കവാറും സുജിമോളുടെ അമ്മാവന്റെ മോന് കാലുവയ്യാത്ത ബാബുരാജ് ഞങ്ങളെ ബോട്ടില്‍ കണ്ടു സുജിമോളെ വിളിച്ചു കാണിക്കുകയാണ് പതിവ്.അപ്പോഴേക്കും ബോട്ട് അവിടെ നിന്നും വിട്ടിരിക്കും.ഇത് വായിക്കുന്ന ആരെങ്കിലും എന്റെ സുജിയെ അറിയുമെങ്കില്‍ എന്നെ അറിയിക്കുമെന്ന പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നു.
വട്ടക്കായലിന്റെ കഥ മുതല്‍ അടുത്ത ലക്കത്തില്‍ .....

angine polikate. pand avide oral illayirunno? kochile a alude peru paranj pedipiikum ayrunnu. ente orma seri ano ennu ariyilla.
ReplyDeleteViji are you talking about Kesavan?
ReplyDeleteThe person who walk around with a stick and loud noice.I have a lot to write about him
yes kochu kesavan
ReplyDelete