കാത്ത വിട പറഞ്ഞു, 2011 ജൂണ്‍ ഒന്നാം തീയതിയിലെ മലയാളമനോരമയുടെ തലക്കെട്ട് . തകഴിയുടെ കാത്ത . തകഴിയുടെ വീട് ആദ്യമായി കാണുന്നത് തിരുവല്ല സ്ചൂളിലെക്കുള്ള യാത്രയില്‍ ആണ് . തകഴി കടത്തിന് സമീപത്തായി ഒരു വലിയ പറമ്പില്‍ റോഡ്നോട് ചേര്‍ന്നുള്ള വെള്ള ചായം തേച്ച വീട്. വീടിനു മുന്പില്ലുള്ള ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ അച്ഛനാണ് പറഞ്ഞത് ,അത് തകഴിയുടെ വീടാണെന്നു. വെറുതെ വിളിച്ചു പറഞ്ഞു, അച്ഛാ, തകഴി ആ ചാരുകസേരയില്‍ കിടപ്പുണ്ടെന്ന്. ബസ്സിലിരുന്ന ആളുകള്‍ക്കൊന്നും ഒരു അമ്പരപ്പും ഇല്ലായിരുന്നു. മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ എന്ന പഴമോഴിയാ ഓര്മ വന്നത്.
പിന്നെ കോളേജില്‍ എത്തിയപ്പോള്‍ തകഴി സര്‍ ആയിരുന്ന്നു തകഴിയുടെ ഓര്‍മ്മകള്‍ ഉണര്തിയിരുന്ന ആള്. തകഴിയുടെ മരുമകനായിരുന്നു അദ്ദേഹം . അതുവഴിപോകുമ്പോള്‍ വെറുതെ അങ്ങോട്ടോന്നെതി നോക്കും, തകഴി എങ്ങാനും അവിടെ ഉണ്ടെങ്കിലോ .ഡിഗ്രിക്ക് പഠിക്കുമ്പോള്‍ തക്ഴിയില്ലുള്ള കൂടുകാരിയുടെ വീട്ടില്‍ പോയപ്പോഴാണ് തകഴിയെ ഒന്ന് നേര്രിട്ടു കണ്ടു കളയാം എന്ന് തീരുമാനിചത്.വീടിനു മുംബില്ലുള്ള ചെറിയ ഗേറ്റ് തുറന്ന സ്വരം കേടു വാതില്‍ തുറന്നത് കാത്തമ്മ ആയിരുന്നു. ഇന്ന് onv പറഞ്ഞതുപോലെ നിറഞ്ഞ ചിരിയുള്ള കാത്ത ചേച്ചി ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ചാരുകേസരയില് നീണ്ടു നിവര്‍ന്നു കിടക്കുന്നു ,ചെമ്മീനിലെ പരീക്കുട്ടിയുടെയും , കരുത്തംമയുടെയും പിതാവ് . ആദ്യം അദ്ദേഹം വിചാരിച്ചത് ഞങ്ങള്‍
പേരക്കുട്ടികളാെണന്നു .വെറും സന്ദര്സകരനെന്നരിഞ്ഞപ്പോള്‍ ആ മുഖം നിര്‍വികാരമായി. ഓര്‍മകളും,മറവികളും തമ്മിലുള്ള നൂല്പ്പാലത്തില്ലോടെ അങ്ങോട്ടുമിങ്ങോട്ടും സന്ജരിക്കുകയിയുരുന്നു അദേഹം .എന്തോ ഞങ്ങള്‍ ചോദിച്ചു, എന്തോ അദേഹം പറഞ്ഞു, എന്താന്നിപ്പോള്‍ ഓര്‍മയില്ല.പിന്നെ ഒന്നും ചോദിക്കാനും, പറയാനുമില്ലാത്ത നിമിഷങ്ങള്‍.
കാത്തംമയുടെയും , തക്കഴിയുടെയും ഉച്ച മയക്കത്തിന് മുടക്കം വരുതെന്ടന്നു കരുതി ഞങള്‍ യാത്ര പറഞ്ഞു പോന്നു. ഒറ്റ മുണ്ടുടുത്ത് ആ ചാരുകസേരയില്‍ കിടക്കുന്നതാണ് വിസ്വവിഖാതനായ എഴുതുകാരനെന്നത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. പിന്നെ കുട്ടനാടുകാരിക്ക് കുട്ടനാടിന്റെ എഴുത്തുകാരനെ കണ്ടപ്പോള്‍ "എനിക്കുമുണ്ടെടാ പിടി" എന്ന് ഒരു അഹങ്കാരവും .
തകഴിയുടെ കഥ പറയുമ്പോള്‍ "ഇനിപ്പാടിക്കളെ" പറയാതെ വയ്യ.
ഞാന്‍ എഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. സ്കോളര്‍ഷിപ് പരീക്ഷക്കുള്ള തയാറെടുപ്പുകള്‍ നടക്കുകയാണ്.അപ്പുപ്പനും ഉണ്ടെന്ന്റെ കൂടെ പഠിപ്പിക്കാൻ. ഉച്ചത്തില്‍ വയിക്കണെമനത് അച്ചന്റെ അലിഖിത നിയമമാണ് വീട്ടില്‍. അങ്ങനെയാണഛ൯ തന്റെ മുറുക്കിനിടയിലും മകള്‍ പഠിക്കുമ്പോള്‍ ഉറങ്ങുന്നില്ല എന്നുറപ്പ് വരുതിയിരുന്നതു.ആവര്‍ത്തിചാവര്തിച്ചു ഞാനങ്ങു വായിക്കുകയാണ് " തകഴിയുടെ ഇനിപ്പാടിക്കള്‍ . അപ്പുപ്പന്‍ അദേഹത്തിന്റെ ചിന്തകളില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. എന്താടി നീ ഈ വായിക്കുന്നത് തകഴി അങ്ങനെയൊരു പുഷ്തകമെഴുതിയിട്ടില്ലല്ലോ. അപ്പുപ്പൻ പുസ്തകം വാങ്ങിച്ചു നോക്കി. തകഴിയുടെ പ്രസിദ്ധമായ ഒരു നോവല്‍ ആണ് എന്റെ ടീച്ചറിന്റെ സാഹിത്യത്തിലും,ആംഗലേയ ഭാഷയിലുമുള്ള അപാരമായ ജ്ഞാനം കൊണ്ട് ഇനിപ്പാടിക്കളായി മാറിയത്.അത് ഏത് നോവല്‍ എന്നുള്ളത് വായനക്കാരുടെ ചിന്തയില്ലേക്ക് സമര്പ്പിക്കുന്നു . തകഴിയെയും ,കാത്ത്മ്മയയ്യും ഓര്‍ത്തുകൊണ്ട് ഞാന്‍ ചെമ്മീനിലെ പുന്നപ്രക്കാരെ എന്ന പാട്ട് കേള്‍ക്കട്ടെ......
രാജിയുടെ എഴുത്തുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി. തനി ഗ്രാമീണ ഭംഗിയുടെ സ്വതസിദ്ധമായ ആവിഷ്കരണം. രാജിക്ക് ഇത്രമാത്രം ഗൃഹാതുരത്വം മനസ്സില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നത് തന്നെ , നമ്മുടെ മലയാളനാടിനോടുള്ള ഒടുങ്ങാത്ത കാതരമായ സ്നേഹസ്മരണകള്‍ ആണെന്ന് മനസിലാക്കുന്നു. ഹൃദയം തുറന്നെഴുതുക , വായനക്കാരിലും പുളകങ്ങള്‍ സൃഷ്ടിക്കട്ടെ. മലയാളിമാഗസിന്‍ രാജിക്കായി കാത്തിരിക്കുന്നു. എല്ലാ ഭാവുകാശംസകളും . സസ്നേഹം ജോയിസ് .
ReplyDeletethanks for the nice words :)
ReplyDelete