കേശ വന്‍ കുഞ്ഞു കയ്യും കെട്ടി നില്ല്ക്കുന്നിടത് നിന്നും നമുക്ക് രണ്ടാം ഭാഗം തുടങ്ങാം . ഈ ഭാഗത്തില്‍ ആ നാലുകെട്ടിലേക്ക് എന്നും വിരുന്നു വരുന്ന നാടുകാര്‍ക്കും, പ്രകൃതി ഭംഗിക്കും പ്രാധാന്യം കൊടുക്കാം എന്ന് വിചാരിക്കുന്നു. കേശവ ചോവനില്‍ നിന്നും തുടങ്ങണം ആ കഥ. നീണ്ടു മെലിഞ്ഞ രൂപം,കക്ഷത്തില്‍ ഒരു വടി, മടക്കി കുത്തിയ കൈലി . നീണ്ട മീശ, തെറുത്തു വെച്ച കൈയോടുകൂടിയ ഷര്‍ട്ട് ,ചിരിക്കുമ്പോള്‍ കാണാവുന്ന വെളുത്ത പല്ലുകള്‍, ഇത്രയുമായാല്‍ കേശവാ ചോവനായി .അതിരാവിലെ വരും വീട്ടില്‍, അംബികാമ്മെ , ചൂട് വെള്ളമുണ്ടോ , കട്ടന്‍ ചായ ക്ക് വേണ്ടി ആണാ ചോദ്യം. പിന്നെ ബീഡി കത്തിക്കാന്‍ ഇത്തിരി തീയും.അത്യാവശ്യം സാധനഗല്‍ കടയില്‍ നിന്നും വാങ്ങിപ്പിക്കാന്‍ പുള്ളിക്കാരന്‍ ധാരാളം . മിച്ചമുള്ള പൈസ ഒരു അണ കുറയാതെ കൊണ്ട് തരും . അമ്മ പറയാറുള്ളതാണ് കേട്ടോ. പക്ഷെ ഒരൊറ്റ കുഴപ്പമേ യുള്ളൂ. ചില ദിവസങ്ങളില്‍ പുള്ളിക്കാരനെ പച്ച പട്ടുടുത്തു കിടക്കുന്ന വയലിലെ കാണതുള്ളൂ . വലത്തേക്കാല്‍ ഒന്ന് ചരിച്ചു പിടിച്ചു കഷ് ത്തി ലി രുന്ന വടി വലത്തെ കൈ കൊണ്ട് കറക്കി, ഒരു പ്രത്യേക താളത്തില്‍ അന്ദേഹം പാട്ട് തുടങ്ങും. പാട്ടെന്നു വച്ചാല്‍ പല്ലവി വെറും "ഇല്ലാ, ഇല്ലാ , ഇല്ലാ ....പിന്നെ ചിലദിവസങ്ങളില്‍ അനുപല്ലവിക്കു ഏതെങ്കിലും വീട്ടു കാരെ തിരഞ്ഞെടുക്കും, എന്നിട്ട് അവരുടെ അച്ഛന്‍, അമ്മ, മക്കള്‍ എല്ലാവരുടെടും പേര് നിരയായി പറഞ്ഞു അവസാനം എല്ലാവരും ഭൂമിക്കടിയില്‍ എന്ന് പറഞ്ഞവസാനിപ്പിക്കും. പുള്ളിക്കാരന്റെ മക്കളും ഈ പാട്ടില്‍ പെടും. ഇപ്പോഴും ആ വരികള്‍ കാണാപ്പാടം.... മൂത്ത മകന്‍ ദാസന്‍, രണ്ടാമത്തവന്‍ വിജയന്‍ , മൂത്ത മകള്‍ ഓമന, രണ്ടാമത്തവള്‍ വിലാസിനി, അവസാനത്തവന്‍ സതി, പിന്നെ ചേര്‍ത്തല പങ്കജാക്ഷി ( അത് അദേഹത്തിന്റെ ഭാര്യ ആയിരുന്നു.) , എല്ലാവരും ഭൂമിക്കടിയില്‍. മനുഷ്യ മനസിന്റെ താളം തെറ്റല് കളെ ക്കുറിച്ച് പറഞ്ഞു തരാന്‍ ആരും ഇല്ലായിരുന്നു, ചിരിക്കണോ വേണ്ടയോ എന്നൊരു ചിന്ത ആദ്യമൊക്കെ, പിന്നെ പിന്നെ അത് നിത്യ ജീവിതത്തിന്‍റെ ഭാഗമായി .രാജിമോളെ ഒത്തിരി ഇഷ്ടമായിരുന്നു , കേശ വ ചോവന് .തന്‍റെ കൊച്ചംബ്രാന്‍റെ മോള്‍ക്ക് ഒരു പട്ടികുട്ടിയെ സമ്മാനിച്ചാണ് അന്ദേഹം ആ സ്നേഹം പ്രകടിപ്പിച്ചത്. കറുമ്പന്‍ എന്നാ കുട്ടുകാരന്‍ പട്ടിയെ നന്മ നിറഞ്ഞ നാട്ടുകാര്‍ ചൊറിച്ചു മല്ലി, "പാട്ടുകാരന്‍ കുട്ടിയാക്കി". മാനസിക വിഭ്രാന്ധികള്‍ സ്നേഹത്തിനും, തിരിച്ചറിയലിനും ഒരു തടസമല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ വീണ്ടും ഉണ്ടായിട്ടുണ്ട്.പതിമൂന്നു വര്‍ഷങ്ങള്ള്‍ക്ക് ശേഷം സാധാരണ നാട്ടുകര്‍ക്കുപോലും തിരിച്ചറിയാത്ത വിധം മാറിപ്പോയ രാജി മോളെ നെടുമുടി ബോട്ട് ജെട്ടിയിലെ തിരക്കിനിടയില്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞ പ്രിയപ്പെട്ട കേശോചോവാ , എനിക്കും നിങ്ങളെ ഒത്തിരി ഇഷ്ട മായിരുന്നു കേട്ടോ. പങ്കജാക്ഷിയും , ഓമനയും, വിലാസിനിയും എല്ലാം എനിക്ക് ഒത്തിരി വാത്സല്യം പകര്‍ന്നു തന്നിരുന്നു.പിറന്നാള്‍ പ്രമാണിച്ച് കുട്ടുംമേല്‍ അമ്പലത്തില്‍ തൊഴാന്‍ പോകുമ്പോള്‍ , വിലാസിനി ടീച്ചറിന്റെയും , തങ്കപ്പന്‍ സാറിന്റെയും വീടിന്റെ അക്കെരയിലേക്ക് ചൂണ്ടി കാണിച്ചു അച്ഛന്‍ പറയും , ദാ , അവിടെയാണ് ലക്ഷം വീട് കോളനി, കേസവ ചോവന്റെ വീട്...പോകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട് , പക്ഷെ എന്തോ ആരോടും ആ ആ ഗ്രഹം അവതരിപ്പിച്ചിട്ടില്ല ഇതുവരെ.
വീടിന്നു മുന്‍പില്‍ പുല്ലാട്ട് പടം ആണ്.രാവിലെ എഴുന്നേറ്റു കിഴക്കോട്ടു നോക്കിയാല്‍ അതി മനോഹരമായ സൂര്യോദയം കാണാം. ആകാശം സ്വര്‍ണ വര്‍ണത്തില്‍ കിടക്കുന്നത് കണ്ടാല്‍ ഇപ്പോഴത്തെ ഫോട്ടോ ഭ്രാന്തന്‍ മാര്‍ സ്ഥിരംമായി കുട്ട്നാട്ടില്‍ കൂടികളയും.മഞ്ഞു തുള്ളികള്‍ ഇറ്റിട്ടു വീഴുന്ന വയലോലകള്‍.കിഴക്കെ കരയില്‍ കൂട്ടുമേല്‍ അമ്പലം .പിറന്നാളിനും , താലപ്പൊലിക്കും ആണ് അങ്ങോട്ട് പോകുന്നത് . മകളുടെ പിറന്നാളുകള്‍ കേസവ പിള്ളക്കെന്നും ഉത്സവങ്ങള്‍ ആയിരിന്നു. ഡിസംബര്‍ മാസത്തില്‍ അടുത്ത വര്‍ഷത്തേക്കുള്ള കലണ്ടര്‍ ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്നും വാങ്ങിക്കുമ്പോള്‍ മുതല്‍ അത് തുടങ്ങുന്നു.വീട്ടിലെത്തി പതിവ് പോലെ മിക്സ്ചെരും,ബാലരമയും മകളെ ഏല്‍പ്പിച്ചിട്ട് , അന്ദേഹം ആ കലെന്ടെര്‍ ചുരുള്‍ അഴിക്കും.ആദ്യമായി അതിന്റെ പുതു മണം മൂക്ക് വിടര്‍ത്തി നന്നായി ഒന്ന് ആസ്വദിക്കും.പിന്നെ കുഭമാസത്തിലെ പൂയം നാള്‍ കണ്ടു പിടിക്കലായി,"എടി അംബികേ , ഇത്തവണ ഇവളുടെ പിറന്നാള്‍ വ്യാഴാഴിച്ച ആണ് നന്നായി.ഇനി സനിയാഴിച്ച ആണെങ്കിലോ പ്രത്യേക വഴിപാട് ശിവന്റെ നടയില്‍ കഴിക്കണം.അങ്ങനെ പോകുന്നു ആ വിസകലനം.പിറന്നാള്‍ തലേ ദിവസം, കുട്ടുംമേല്‍ അമ്പലത്തില്‍ പായസ്ത്തി നുള്ള അരി യും, തേങ്ങയും, ശ ര്‍ക്കരയും പിന്നെ കൊതുമ്പും ,കാലേകൂട്ടി കൊടുക്കണം.അതിനായി പോകുമ്പോള്‍ അന്ദേഹം മകളെയും കൂട്ടും. അച്ഛന്റെ പുറകെയുള്ള ആ യാത്ര എന്നും ഒരു അനുഭവമായിരുന്നു. വൈകിട്ടും ചെറിയ നനവ് നിറഞ്ഞു നില്ല്ക്കുന്ന പാ ടം. വരമ്പിന്റെ ഇടയ്ക്കു മട വീണ സ്ഥലങ്ങള്‍ ചാടി കടക്കണം.പിന്നെ നെല്ല് കതിരിട്ടു വരുന്ന സമയമാണെങ്കില്‍ ഇളം കതിര് വലിച്ചൂരി തിന്നാല്‍ നല്ല രസമാണ്.തിരിഞ്ഞു നോക്കാതെ ഇടയ്ക്കിടയ്ക്ക്, അന്ദേഹം മകളെ ശാസി ക്കും, വെറുതെ കതിര് നശിപ്പിക്കാതെ എന്ന്. പിന്നെ പാടം തീര്‍ന്നു കിഴക്കേ കരയില്‍ എത്തിയാല്‍ പിന്നെ എല്ലാ വീടുകാരോടും അന്ദേഹം ഉച്ചത്തില്‍ പ്രഖ്യാപിക്കും ,നാളെ മോളുടെ പിറന്നാള്‍ ആണ് , അമ്പലത്തില്‍ പോവുകയാണ്. ഇവിടെയാണ് നന്മ നിറഞ്ഞ നാട്ടുകാരുടെ എല്ലാ അനുഗ്രഹങ്ങളും ആ മകളെ തേടി എത്തിയിരുന്നത്.കേശവന്‍ കുഞ്ഞിന്നു ആറ്റു നോറ്റു ഉണ്ടായ മകളക്ക് ,അദേഹത്തിന്‍റെ അമ്മയുടെ അതെ നിറമാണ് കിട്ടിയിരിക്കുന്നതെന്ന്, നാട്ടുകാരുടെ അടക്കം പറഞ്ഞു. പിറന്നാള്‍ ദിവസം കേസവ ചോവനും, മീശ ആശാനും, കുഞ്ഞപ്പിയും,കൊച്ചുകൊച്ചും, ഒക്കെയായി വിഭവ സമര്‍ഥമായ സദ്യയും, നാട്ടു കാര് എല്ലാം പായസവും... അങ്ങനെ അന്ദേഹം മകളുടെ പന്ത്രണ്ടു പിറന്നാളുകള്‍ ആഘോഷിച്ചു.
അമ്മ ഇന്നലെ പറഞ്ഞു നീ അച്ഛനെ ക്കുറിച്ച് എഴുതുനെന്നു.ഇത് അച്ഛനെ ക്കുറിച്ച് മാത്രമല്ല എന്നെ ഞാനാക്കിയ എന്റെ നാടിനെക്കുരിച്ചാണ്.ഇനിയും ഒതിരി കുത്തി കുറിക്കാനുണ്ട് . വായിച്ചു അഭിപ്രായം പറയുന്ന എല്ലാ കൂടുകാരക്കും, വീട്ടുകാര്‍ക്കും ഒത്തിരി നന്ദി .....
തുടരും....

No comments:
Post a Comment