തകഴിയുടെ രണ്ടിഴങ്ങടി വായിച്ചു തലയ്ക്കു പെരുപ്പ് കേറി , എന്നാല്‍ പിന്നെ
എം റ്റി യുടെ നാലുകെട്ട് തന്നെ വായിച്ചു കളയാം എന്ന് വിചാരിച്ചു.
ഇതെന്തായാലും കുറച്ചും കൂടി രസംണ്ട്, അതായതു പുലയന്റെയും പറയെന്റെയും ഭാഷ
തലയില്‍ സൃഷ്‌ടിച്ച അമ്പരപ്പ് ,നാലുകെട്ടിലെ അപ്പുണ്ണി മാറ്റി എന്ന്
പറയാം.ഇത് രണ്ടും കൂടി വായിക്കുമ്പോള്‍ ഉള്ള ഒരു വിഭ്രാന്തി എന്നെ
കൊണ്ടു ചെന്നെത്തിച്ചത് ,രണ്ടിഴങ്ങടിയിലെ പുലയന്റെയും, പറയന്റെയും,മാപ്പിള
യുടെയും വീടുകളുടെ നടുവില്‍ ഉണ്ടായിരുന്ന എന്റെ നാലുകെട്ടിലെക്കാണ് .അന്ന് സിന്ധുരാജ് അഭിമുഖത്തില്‍ പറഞ്ഞത് പോലെ മനസില്‍ വെച്ച് ആ ചിന്തകളെ
താലോലിച്ചു , താലോലിച്ചു, കൊണ്ട് നടക്കുമ്പോള്‍ പെട്ടെന്ന് ഫസിബുക്കില്‍
ഒരു കുട്ടനാട്ട് കാരന്റെ ചോദ്യം , ചേച്ചി , ഞാന്‍ ചേച്ചിയുടെ
നാട്ടുകാരനാണ് എന്നെ ഓര്‍മ്മയുണ്ടോ? ഓര്‍മ കള്‍ എന്നെ
വീര്‍പ്പുമുട്ടിക്കുന്നു അനിയാ .അവിടെയും ഞാന്‍ പിടിച്ചു നിന്നു ,
എന്നാല്‍ പ്രിയ കൂടുകാരി ഭാഗിയുടെ ഒരൊറ്റ ചോദ്യം ....എന്താ ഇപ്പോള്‍ ഒന്നും എഴുതാത്തത് ?ഇനി വയ്യ...എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാതെ വയ്യ.എന്‍റെ പ്രിയപ്പെട്ട നാലുകെട്ടും,എന്നെ ഒത്തിരി ഒത്തിരി സ്നേഹിച്ചിരുന്ന കുട്ടനാട്ടിലെ നിഷ്ക്കളഗരായ നാട്ടുകാരും , ഇതവരുടെ കഥയാണ്....
നല്ലത് മാത്രമേ പറയാനുള്ളൂ , അത് കൊണ്ട് ശരിക്കുമുള്ള പേര് തന്നെ ഉപയോഗിക്കുകയാണ്. അവരുടെയൊക്കെ മക്കളും കൊച്ചു മക്കളുമൊക്കെ ഇത് എന്നെങ്കിലും വായിക്കുമെന്ന പ്രതീക്ഷയോടെ ഞാന്‍ തുടങ്ങട്ടെ. ആലപുഴയില്‍ നിന്നും ഹൌസ് ബോട്ടില്‍ കയറി നെടുമുടിയിലേക്ക് പമ്പയാരില്‍ക്കൂടി യാത്രചെയ്യ്താല്‍ ആയിരവേലി ജെട്ടി കാണാം .കൈനകരിയും , ചെന്നംകരിയും കൂടി വിഭാഗിക്കുന്ന ഒരു ചെറിയ ഇടതോടുണ്ട് അവിടെ. നല്ല ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്ല്ക്കുന്ന തോട്. സ്കൂളില്‍ പോകാനായി ബോട്ട് ജെട്ടിയില്‍ നേരത്തെ എത്തി കാത്തിരിക്കുമ്പോള്‍ പ്രധാന വിനോദം ഈ ആമ്പല്‍ പൂക്കള്‍ പൊട്ടിക്കുകയും അതിന്റെ താഴെയുള്ള കായ പറിച്ചു തിന്നുകയും ഒക്കെ ആയിരുന്നു.സുസനും, റീനയും , ജീമോളും , പിന്നെ കുറെ കുട്ടി പട്ടാളങ്ങലുമായി അടിച്ചുപൊളിച്ചൊരു ജീവിതം.ആമ്പല്‍ പു പറിക്കാന്‍ ഇറങ്ങിയപ്പോള്‍ നനഞ്ഞ പാവടയുമായി , ബോട്ടില്‍ കയറുമ്പോള്‍ യാത്ര ക്കാരുടെ ചീത്ത കേട്ടില്ലെന്നു നടിക്കും പിന്നെ നിറയെ വയലറ്റ് പൂക്കല്ലുള്ള ഒരു മരം ഉണ്ടായിരുന്നവിടെ. .അതിന്റെ കായ പൊട്ടിച്ചു കടിച്ചാല്‍ വായില് നല്ല കളര്‍ വരും.
ആയിരവേലി ജെട്ടിയില്‍ ഇറങ്ങിയ്ല്‍ ആദ്യ കടമ്പ, ആടി ആടി നില്‍ക്കുന്ന ഒരു വലിയ പാലമാണ്. വലിയ പാലം എന്ന് വച്ചാല്‍ വെള്ളപ്പൊക്ക സമയത്തും സ്പെഷ്യല്‍ ബോട്ടിന് താഴെ കൂടി പോകുവാനുള്ള പാകത്തില്‍ പണിയിപ്പിച്ച പാലം. ആകെ അത് വഴി പോകുന്ന ബോട്ട് കളപ്പുരക്കല്‍ ഈയോച്ചന്‍ അങ്കിളിന്റെ ആയിരുന്നു. പിന്നെ വല്ലപ്പോഴും വരുന്ന രാഷ്ട്രീയ അറിയിപ്പുകളുടെ ബോട്ടും .പാലം ഇറങ്ങി വലത്തോട്ട് തിരിഞ്ഞാലു കള്ളു ഷാപ്പാണ് . വളരെ പ്രസിദ്ധമായ ഷാപ്പനത്. ഇടത്തോട്ടു തിരിഞ്ഞാല്‍ കുറെ ദൂരം ചിറയാണ്. അതിലുടെ വടക്കോട്ട്ടു നടന്നാല്‍ പതിനാലാമത്തെ വീടാണ് ഈ നാലുകെട്ട് .
എം റ്റി നമ്മുടെ മനസ്സില്‍ വരച്ചിട്ട ആ നാലുകെട്ടിന്റെ നേരെ വിപരീതമായൊരു നാലുകെട്ട്. ആളൊഴിഞ്ഞ നാലുകെട്ട്. രണ്ടിഴങ്ങിയിലെ പറയനും , പുലയനും സ്വാതന്ത്ര്യം കിട്ടികഴിഞ്ഞുള്ള കാലത്തെ നാലുകെട്ട്.ഇവിടെയുമുണ്ടൊരു കാരണവര്‍.നാട്ടുകാരുടെ പ്രിയപ്പെട്ട കാരണവര്‍. ശുദ്ധനായ കേശവന്‍ കുഞ്ഞ് . അദേഹത്തിന്റെ ദിനചര്യകള്‍ അതി ഗംഭീരം. രാവിലെ ആറു മണിക്ക് ഉണരും. കിടക്ക മുറിയോട് ചേര്‍ന്നുള്ള ജന്നലിന്‍റെ അടുത്തായി ഒരു മേശ കിടപ്പുണ്ട്. ആ ജന്നല്‍ക്കല്‍ക്കുടെ അദേഹത്തിന് പടിഞ്ഞാറെ മുറ്റത്തൂടെയും, വഴിയില്‍ കുടയും നടക്കുന്നവരെ കാണാം . ആ മേസപ്പുറത്തു ഒരു പാ ത്രത്തിലാണ് നാലും കൂട്ടിയുള്ള മുറുക്കാന്‍ . പാക്കുവെട്ടി രണ്ടായി ഒടിഞ്ഞു പോയിട്ട് കാലമേറെയായി . പാക്കുവെട്ടി എന്ന് പറഞ്ഞാല്‍ പാക്ക് വെട്ടാനുള്ള ഒരു സുത്രം . ഒരു പ്രത്യേക രീതിയില്‍ ആണ് അതിരിക്കുന്നത്.. രണ്ടു വാത്തലക്കും ഇടയ്ക്കു പാക്ക് വെച്ച് ശക്തിയില്‍ അമക്കിയാല്‍ പാക്ക് രണ്ടായി പൊളിയും. പിന്നെ അതില്‍ നിന്നും പാക്കിന്റെ ഉള്ളിലെ ഭാഗം പുറത്തെടുത്തു, അതിന്‍റെ പുറത്തുള്ള കറുത്ത ഭാഗം ചിരണ്ടി കളയണം.പിന്നതിനെ ചെറുതായി മുറിച്ചു , അതായതു ഇറച്ചി യില്‍ ചേര്‍ക്കാന്‍ തേ ങ്ങാ കൊത്തു മുറിക്കുന്നത് പോലെ മനോഹരമായി അരിഞ്ഞെടുക്കണം .പാക്കുവെട്ടിയുടെ രണ്ടു വാത്തലയില്‍ ഒന്നു ഒടിഞ്ഞു പോയതിനാല്‍ ഇപ്പോള്‍ അതൊരു കത്തി പോലെ യാണ്.ഒരു വശത്തു പാക്ക് വെച്ചിട്ട് മുന്നില്‍ കിടക്കുന്ന മേശയുടെ വക്കില്‍ ആഞ്ഞു വെട്ടിയാല്‍ പാക്ക് മുറിഞ്ഞു കിട്ടും. കൂട്ടത്തില്‍ മേശ വിരിയില്‍ ധാരാളം ചിത്ര പണികളും , മേശ വിരി മുറിഞ്ഞു മേശയില്‍ തന്നെ ചിത്രപണികള്‍ നടത്തി , ഭാര്യയുടെ പരിദേവനങ്ങള്‍ക്ക് ചെവി കൊടുക്കാതെ കേശവന്‍ കുഞ്ഞു തന്റെ പാക്ക് വെട്ടു തുടര്‍ന്നു. .പിന്നെ അത്യാവശ്യത്തിനു കസേര കൈയും ഉപയോഗിചു പോന്നു . .മേശയും കസേരയും തമ്മില്‍ ഒരു സാമ്യം വേണ്ടേ?
രാവിലെ ഒരു ആരറ മണിക്ക് വീടുകാര്‍ ഉണരുന്നത് പാക്കുവെട്ടിയുടെ താ ളത്തിലുള്ള ശബ്ദം കേട്ടാണ്.നല്ല തളിര്‍ വെറ്റിലയുടെ തുമ്പ് മുറിച്ചു കളഞ്ഞിട്ടു ബാക്കി ഭാഗത്ത് നീളത്തില്‍ കലാപരമായി ചുണാമ്പ് തേച്ചു , നേരത്തെ അരിഞ്ഞു വെച്ചിരിക്കുന്ന പുകയില ഉള്ളില്‍ വെച്ച് ഭംഗിയായി ചുരുട്ടിയെടുക്കും .അത് വായില്ലിട്ടു ചവച്ചു ഒരു പാകം വരുമ്പോള്‍ കുറേശയായി പാക്ക് കഷണങ്ങള്‍ വായിലേക്ക് ഏറിയും.എല്ലാം ഒന്ന് ശരിയായി വരുമ്പോഴേക്കും , അദേഹത്തിന്റെ ഭാര്യയു ടെ വിളിയെത്തും , " ദേ ചായയെടുത്തേ ...'
ഉടനെ പകുതി മുറുക്കിയ മുറുക്കാന്‍ മുഴുവന്‍ ജന്നലിന്‍റെ അഴികള്‍ക്കിടയിലൂടെ തിണ്ണയില്‍ വീ ഴാതെ മുറ്റത്തേക്ക് നീട്ടി തുപ്പി , ഇരുന്നിരുന്ന കസേര പുറകോട്ട് തള്ളി നീക്കി , അദേഹം ഏഴുനേല്‍കുകയായി.കൂട്ടത്തില്‍ മേശപ്പുറ തിരിക്കുന്ന വാച്ചും കൈയ്യില്‍ കെട്ടും.ആ മുറുക്കാന്‍ ചണ്ടിയില്‍ നോക്കി നാട്ടു കാര്‍ ഇങ്ങനെ പറഞ്ഞു, "എന്നാലും എന്‍റെ കേശവന്‍ കുഞ്ഞേ , എത്ര നേരം ഇരുന്നു ഒരിക്കിയെടുത്തതാ , കുറച്ചു കൂടി ചവച്ചിട്ടു തുപ്പമായിരുന്നു, ഹോ, എന്ത് വിലയാ ഇതിനൊക്കെ ."
കിടപ്പുമുറിയില്‍ നിന്നും വടക്കൊട്ടിറങ്ങുന്നത് വലിയ തള ത്തിലേ ക്കാണ് . തളത്തിന്റെ ഒറ്റ നടുക്കാണ് നാല് കെട്ട് . വലിയ പൊക്കമുള്ള വീടാണ്. മുറിയുടെ നടുക്ക് ചതുരാകൃതിയില്‍ ഒരു കുഴി.കുഴിയില്‍ നിന്നും, പുറത്തേക്കു ഒരു ഓവ് ഉണ്ട്, അതിലൂടെ തവളകള്‍ വന്നു അവിടിരുന്നു, പേക്രോം , പേക്രോം കരഞ്ഞു. പലപ്പോഴും തവളയെ പിടിക്കാന്‍ നീര്‍ക്കോലിയും അങ്ങോട്ടൊക്കെ എത്തി നോക്കുമായിരുന്നു. " അതൊക്കെ ക്ഷുദ്ര ജീവികളാണ്, അത് വന്നിട്ട് പൊയ്ക്കോളും, നീ ചുമ്മാ കിടന്നു ബഹളം വെയക്കേണ്ട ," അദ്ദേഹം പട്ടണത്തില്‍ നിന്നും വന്ന ഭാര്യയേ ചുമ്മാ സമാധാനിപ്പിച്ചു .ചുറ്റിനും പൊക്കത്തില്‍ അരപ്ലേസ് കെട്ടിയിട്ടുണ്ട്. പിന്നെ നാല് തുണും , മുകള്‍ ഭാഗം തുറന്നു കിടക്കുന്നു. മഴ പെയ്യുമ്പോള്‍ വെള്ളം നേരിട്ടു അകത്തേക്ക് വീഴും.നല്ല കാറ്റു ഉണ്ടെങ്കില്‍ മുറിയിലൊക്കെ വെള്ളമാകും. നല്ല കാറ്റും വെളിച്ചവും ഇത്രയും കൊണ്ട് പോരെങ്കില്‍ പടിഞ്ഞാറ് ഭാഗത്തും ,കിഴക്ക് ഭാഗത്തുമായി നാല് ജന്നലും രണ്ടു വാതിലും വീതം ഉണ്ട് ഈ മുറിക്കു. മുറിയുടെ ഒരു മൂലക്കാണ് നിലവിളക്ക് വെച്ചിരിക്കുന്നത് . നിലവിളക്കിന്റെ മേലെ ആ വര്‍ഷത്തെ കലണ്ടര്‍ കിടപ്പുണ്ട്, കലണ്ടറില്‍ തയ്യല്‍ സൂജി കുത്തിയിട്ടിരിക്കുന്നു .പിന്നെ ഒരു വട്ടമേശയും കിടപ്പുണ്ട് തെക്ക് കിഴക്കേ മൂലയിലായി .വട്ടമേ ശ യുടെ താഴത്തെ തട്ടില്‍ പൊടിപിടിച്ച പഴയ മാസികകള്‍ കൂട്ടി ഇട്ടിരിക്കുന്നു.നാല് കെട്ടിന്‍റെ അരപ്ലെസില്‍ ഒരു ചെറിയ കിണ്ടിയില്‍ കൈ കഴുകാനുള്ള വെള്ളം കാണും, അല്ലെങ്കില്‍ വെള്ളം കാണണം .അത് അദേഹത്തിന്റെ നിയമമാണ് . ഇനി എങ്ങാനും കണ്ടില്ലെങ്കിലോ , പഴയ കഥകളി നടന്റെ ഭാവ പകര്‍ച്ച അവിടെ മനോധര്‍മമാടും.അമര്‍ത്തിയ ഒരു അലര്‍ച്ചയില്‍ വെള്ളവുമായി ഭാര്യ എത്തിയില്ലെകില്‍, പിന്നെ ഒരു പാച്ചിലാണ് അടുക്കളയിലേക്കു, അവിടിരിക്കുന്ന ചെമ്പ് കുടം വലിച്ചെടുത്തു, അത് ചരിച്ചു പിടിച്ചു ഊ ണ് മുറിയില്‍ നിറയെ വെള്ളം ഒഴിച്ച് ആ യാത്ര കിണ്ടിയ്ക്കടുത്തു അവസാനിക്കും. കൂടെ മുരള്‍ച്ചയും, അലര്‍ച്ചയും ഒക്കെ കേള്‍ക്കാം.കിണ്ടിയിലെ വെള്ളം വച്ച് വായ നന്നായി കഴുകി , ചാ യ്കുടിക്കനെത്തു കയായി. ചായക്ക്മുണ്ട് പ്രത്യേകതകള്‍.തൊഴുത്തിലെ പശുവിന്‍റെ വെള്ളം ചേര്‍ക്കാത്ത പാല് വീട്ടില്‍ ഇരിപ്പുന്ടെങ്കിലും , പാലധികം ചേര്‍ക്കാത്ത , തേയില നന്നായി ചേര്‍ത്ത, മധുരം വളരെ കുറച്ചിട്ട ഒരു പ്രത്യേക തരം കഷായം.അതാണ് അദേഹത്തിന്റെ ചായ .ചായ കുടി കഴിഞ്ഞാല്‍ പിന്നെ കുറേ സമയം , നടുതളത്തിലെ കിഴക്കോട്ടുള്ള വാതിലിലോ , പടിഞാട്ടുള്ള വാതിലിലോ , അതിന്‍റെ അര വാതിലില്‍ കൈയും കെട്ടിവെച്ചു ഒരേ നില്‍പ്പാണ്. എന്താണ് ആ തലയില്‍ കൂടെ ആ സമയത്തു ഓടിക്കൊണ്ടിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല...
ഒരു നീണ്ട കഥയുടെ ആമുഖം മാത്രേ എത്തിയുള്ളൂ, ഇന്നത്തെ ക്കിവിടെ നിര്‍ത്താം .എല്ലാ വാര്യാധ്യത്തിലും ഇതിന്റെ അടുത്ത ലഖങ്ങള്‍ പ്രതീക്ഷിക്കുക,...അവസാനം ആരെങ്കിലും ഇതൊരു സിനിമ ആക്കുമെന്ന പ്രതീക്ഷയോടെ ...
തുടരും............
--------------------------------------------------------------------------------------------------------------------
ഇത് വായിച്ചിട്ട് റാണി ചേച്ചി എഴുതിയ ഓര്‍മ്മകള്‍ ഇവിടെ ചേര്‍ക്കുന്നു...
റാണി ചേച്ചി എന്ന് പറഞ്ഞാല്‍ അച്ഛന്‍റെ മൂത്ത പെങ്ങളുടെ മകള്‍.
-------------------------------------------------------------------------------------
എന്റെ ഓര്മ്മ വാഴപ്പറ മ്പിലെത്തുന്നത് ആറു വയസ്സുള്ള ഞാന് അച്ഛനമ്മാമാരുടെ കൂടെ വടക്കെ ഇന്ത്യയില് നിന്നും അവധിക്കു വരുമ്പോഴാണ് .ശീലച്ചേ ച്ചിയും ഉണ്ണി ച്ചേട്ടനും അപ്പൂ പ്പനമ്മൂമ്മ മാരുടെ കൂടെ നിന്ന് ചേ ന്നംകരി തോട്ടു കടവില് സ്കൂളില് പഠിക്കുന്നു അന്ന് .ഞാനും മോഹനും ഒരു വയസ്സുള്ള സതീശനും അന്ന് അച്ഛന്റെ യും അമ്മയുടെയും കൂടെ വടക്കേ ഇന്ത്യയില് അച്ഛന്റെ ആര്മി പോസ്റ്റിങ്ങ് ഉള്ളിടത്താണ് .അവധിക്കു വാഴപ്പറ മ്പില് വരുന്നത് ഉത്സവമായിരുന്നു.ഓടി നടക്കാന് ധാരാളം സ്ഥലം .വീടിനു മുമ്പില് പച്ച പ്പാടങ്ങളും കുളവും പിറകില് ഒഴുകുന്ന തോടും .പറമ്പില് നിറയെ മാവും മരങ്ങളും.തൊഴുത്തില് നിറയെ പശുക്കള് .പറമ്പില് കോഴികളും ,ടാര്സന് എന്ന് പേരുള്ള പട്ടി.കലവറക്കാരന് അവനെ രാക്ക് ഷ സന് എന്നു വിളിക്കു മായിരുന്നു.
അപ്പൂപ്പന് കൊച്ചുമക്കളെ കൊഞ്ചിച്ചു വഷളാ ക്കുന്നതില് സന്തോഷം കൊണ്ടിരുന്നു .അമ്മൂമ്മ വളരെ കാര്യമാത്ര പ്രസക്ത യായിരുന്നു .പക്ഷെ വീട്ടിലെ കാര്യങ്ങള് എല്ലാം നാരായണന് നായരേ കൊണ്ട് ചെയ്യിപ്പിക്കയും ,കൃഷിയുടെ കണക്കെഴുതുകയും,കറിക്കുള്ള കഷണങ്ങള് ഒരു മെഷീനെ ക്കാള് ഭംഗിയായി അരിഞ്ഞു വെക്കുകയും ഒക്കെയായി വളരെ ശാന്തമായി ചെയ്തിരുന്നു .ഒന്നാംതരം ഒരു അടുക്കളത്തോട്ടം അമ്മൂമ്മ വെച്ചുപിടിപ്പിച്ചിരുന്നു.എല്ലാ തരം പച്ചക്കറികളും,വാഴയും നല്ല ഇനം മാങ്ങകളും ഒക്കെയുള്ള ആ വീട് ഒരു ചെറിയ സ്വര്ഗമായിരുന്നു
ഞങ്ങള്ക്ക് .അന്നന്നു കറന്ന പാലും ,നമ്മുടെ കോഴിയിട്ട മുട്ടയും,അടുക്കള തോട്ടത്തില് നിന്നുള്ള പച്ചക്കറികളും ,നമ്മുടെ പാടത്തു നിന്നുള്ള അരിയും പറമ്പില് നിന്നുള്ള തേങ്ങയും ധാരാളം പച്ചമീനുകളും എല്ലാമായി സുഭിക്ഷമായ ഒരു ജീവിതരീതിയായിരുന്നു,ഞങ്ങള് കുട്ടികള്ക്ക്.
അപ്പൂപ്പന്,അമ്മൂമ്മ,മൂന്നു കുഞ്ഞമ്മമാര് മൂന്നു അമ്മാവന്മാര്,പിന്നെ കൂടെക്കൂടെ വന്നിരുന്ന പുരുഷന് മാമന് ,മുന്ഷി സര്,നാരായണന് നായര് അടുക്കളയില്,പണിക്കത്തി ,പപ്പച്ചോവന് ,കുഞ്ഞുണ്ണി പുലയന് എന്നിവര് വെളിയിലെ യും കൃഷിപ്പണിയിലും ഒക്കെയായി വീട്ടിനകത്തും പുറത്തും നിറയെ ആള്ക്കാര് .എന്ത് രസമായിരുന്നു വാഴപ്പറമ്പിലെ കുട്ടിക്കാലം!എഴുതിയിട്ട് തീരുന്നില്ല.ബാക്കി അടുത്ത ലക്കം എന്താ?
റാണി ചേച്ചി

No comments:
Post a Comment